കുറ്റ്യാടി: പ്രളയ ദുരന്തം ഏറെ ബാധിച്ച മലയോര മേഖലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 2019-20 വർഷത്തെ പൊതു ബജറ്റിൽ കൃഷിക്കും കുടിവെള്ളത്തിന്നും മുഖ്യത്വം നൽകി. ഉത്പാദന മേഖലയ്ക്ക് 6716916 രൂപ, സേവന മേഖലയ്ക്ക് 17748290, പട്ടിക ക്ഷേമം 25 9000, പട്ടികവർഗ്ഗ ക്ഷേമത്തിന്ന് 2721000 രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്. ആകെ വരവ് 240507721 രൂപയും ചിലവ് 237328141 രൂപയുമാണ്. 3179580 മിച്ചം കണക്കാക്കിയ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി ബാബുരാജ് അവതരിപ്പിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാംന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി മുരളി ,ടി.കെ ശോഭ, ബിബിപാറക്കൽ, മെമ്പർമാരായ രജിലേഷ്, അബ്ദുൾ ലത്തീഫ് , ത്യേസ്യാമ്മ മാത്യു, അനീഷ് കെ. എന്നിവർ സംസാരിച്ചു.