കുറ്റ്യാടി: രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനനാളിൽ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് നിറയൊഴിച്ച ഹിന്ദുമഹാസഭയും അവരുടെ സംരക്ഷകരും രാജ്യദ്രോഹികളാണെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപെടുത്തണമെന്നും വേളത്ത് നടന്ന ഗാന്ധി സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു. കെ.പി.സി.സി. നിർവ്വാഹ സമിതം അംഗം വി.എം ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്.കെ.കെ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന: സിക്രട്ടറി മഠത്തിൻ ശ്രീധരൻ, കെ.സി ബാബു, കെ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ, സി.എം കുമാരൻ എന്നിവർ സംസാരിച്ചു.