കുറ്റ്യാടി: ഗുണമേന്മയിൽ മികച്ച നാളികേരം ലഭ്യമാക്കുന്ന കുറ്റ്യാടി പരിസര മേഖലയിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ. കേര കർഷകരുടെ സമഗ്രവികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി 2018-19പദ്ധതി വർഷത്തിൻ കാർഷിക വികസന, കർഷ ക്ഷേമ വകുപ്പ് കായക്കൊടി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി പട്ടർകുളങ്ങരയിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാറിന്റെ ആയിരം ദിനങ്ങൾ ആഘോഷിക്കുന്ന അവസരത്തിലാണ് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്തെ നാൽപതിനായിരത്തിലധികം വരുന്ന തെങ്ങുകളിലെ ഉൽപാദന വർദ്ധനവ് ലക്ഷ്യമിട്ട് നടപ്പാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്നത്. ഇ കെ.വിജയൻ എം.എൽഎ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അശ്വതി സ്വാഗതം പറഞ്ഞു. സംസ്ഥാന നാളികേര വികസന ബോർഡ് ചെയർമാൻ എം.നാരായണൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ പി.ജി ജോർജ്, പി.പി നാണു, കെ.പി സുമതി, എം.എ.സൂഫിറ, കെ.രാജൻ, എം.കെ.ശശി, പി.പി.മൊയ്തു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൃഷി വകുപ്പു അധികാരികളും ചടങ്ങിൽ പങ്കെടുത്തു.
പടം. മന്ത്രി വി എസ് സുനിൽകുമാർ കായക്കൊടിയിൽ കേരഗ്രാമം പദ്ധതി ഉദ് ഘാടനം ചെയ്തു സംസാരിക്കുന്നു.