പേരാമ്പ്ര: ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ജീവൻ സുരക്ഷ എന്ന സന്ദേശമുയർത്തി പേരാമ്പ്ര ആർ.ടി. ഒവിന് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ടി. ഷംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി. പലേരി വടക്കുംമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികളുമായി സഹകരിച്ച് റോഡ് സംരക്ഷണ ബോധവൽക്കരണ വാഹന പരിശോധന നടത്തി. മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് പേരാമ്പ്രയിലെ ഡ്രെെവർമാർക്ക് നേത്ര പരിശോധനാ ക്യാമ്പ് നടത്തി. വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിന്റെ ബോധവൽക്കരണവും നടത്തി. ഡോ: ജോൺ ക്ലാസെടുത്തു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കുന്നത് 60 ശതമാനം ആളുകൾ മാത്രമാണെന്ന് പരിശോധനയിൽ കണ്ടെത്തി .
ദേശീയ റോഡ് സുരക്ഷാ വാരാഘോഷം പേരാമ്പ്ര എം. വി. ഐ കെ. ടി. ഷംജിത്ത് ഉദ്ഘാടനം ചെയ്യുന്നു