കുറ്റ്യാടി:ഖത്തർ അൽ സദ്ദ് ഇൻഡോർ സ്റ്റേഡിയത്തിൽ കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകൾ അണിനിരന്ന വോളിബോൾ മത്സരത്തിൽ വേളം പഞ്ചായത്ത് കെ.എം.സി.സി ടീം ചാമ്പ്യൻമാരായി. കുറ്റ്യാടി പഞ്ചായത്ത് കെ.എം.സി.സി ടീം രണ്ടാ സ്ഥാനവും നേടി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വോളിബോൾ പ്രേമികൾ സ്റ്റേഡിയത്തിൽ ഒഴികയെത്തിയത് ആവേശകമായി. വിജയകിരീടം നേടിയ വേളം പഞ്ചായത്ത് കെ.എം.സി.സി. ടീമിനുള്ള ട്രോഫി ഖത്തർ കെ.എം.സി.സി. സംസ്ഥാന സെക്രട്ടരി ഫൈസൽ അരോമ നൽകി. ബെസ്റ്റ് ഓപ്പണറായി പൂമുഖത്തെ കണ്ണോടൻ കണ്ടി മുഹമ്മദിനെയും ഏറ്റവും നല്ല ഓൾ റൗണ്ടറായി നമ്പാംവയലിലെ പൂവത്താമ്മൽ സിറാജിനെയും തെരഞ്ഞെടുത്തു. ഖത്തർ കെ.എം.സി സി. ഉപദേശക ചെയർമാനും ടീം മാനേജർറുമായ ഡോ: അബ്ദുസമദ് തച്ചോളി, കോച്ച് റഫീഖ് കുന്നുമ്മൽ കോഡിനേറ്റർ മുഹമ്മദലി ശാന്തിനഗർ എന്നിവർ കളി നിയന്ത്രിച്ചു. വിജയ കിരീടം നേടിയ വേളം പഞ്ചായത്ത് കെ.എം.സി.സി.ടീമിനെ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി അഭിനന്ദിച്ചു .
പടം .ഖത്തർ കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി നടത്തിയ വോളി മേളയിൽ കിരീടം നേടിയ വേളം പഞ്ചായത്ത് കെ എം 'സി.സി.ടിമിനുള്ള ട്രോഫി സംസ്ഥാന സെക്രട്ടരി ഫൈസൽ അരോമ ക്യാപ്റ്റൻ കെ.കെ.മുഹമ്മദിന് കൈമാറുന്നു