വടകര: ലളിത ജീവിതം നയിക്കൂ, പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി മഹാത്മാ ദേശ സേവ ട്രസ്റ്റ് നടത്തുന്ന ഹരിതാ മൃതം ദശവാർഷികത്തിന്റെ മൂന്നാം ദിവസം സുസ്ഥിര വികസന സെമിനാർ നടന്നു. സി കെ നാണു എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.പശു കേന്ദ്രീകൃത ജൈവ കൃഷി കൺസൽട്ടന്റ് എൻ ശ്രീകുമാർ സുസ്ഥിര വികസനത്തിന് നാടൻ പശുക്കൾ എന്ന വിഷയം അവതരിപ്പിച്ചു.ഡോ എൻ ജയദേവൻ മോഡറേറ്ററായി വടകര പശു സംരക്ഷണ ട്രസ്റ്റ് ചെയർമാൻ ഡോ.പി ഗിരീഷ് കുമാർ, എം ബ്രഹ്മദത്തൻ നമ്പൂതിരി പട്ടാമ്പി, ഡോ ഇകെ ഈശ്വരൻ, കാസർഗോഡ് ഡോർഫ് കൺസർവേഷൻ സൊസൈറ്റി ഡയരക്ടർ പി.കെ ലാൽ, സി.പിചന്ദ്രൻ എന്നിവർ സംസാരിച്ചു തിരുവില്വാമല ഐവർമഠം സാരഥിയും വില്വാദ്രി പശു സംരക്ഷണ ട്രസ്റ്റ് ചെയർമാനുമായ രമേഷ് കോരപ്പത്തിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പ്രളയാനന്തര കേരളത്തിലെ വികസനം എന്ന വിഷയത്തിൽ പാലക്കാട് പി.കെ ദാസ് മെമ്മോറിയർ മെഡിക്കൽ കോളേജ് ജന്തുജന്യ രോഗ വിഭാഗം തലവൻ ഡോ.എൻ ശുദ്ധോദനൻ പ്രഭാഷണം നടത്തി പി.കെ പ്രകാശൻ കെ ക കെ പ്രസിൽ എ.പി മോഹനൻ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ ഡോ.ഇ.കെ ഈശ്വരൻ, ഗമ്യ സിദ്ധ ഡോ.ചന്ദ്രൻ പിള്ള, ഗവ്യസിദ്ധ ഡോ ഷീജ രതീഷ്, കെ.സി ഉദയവർമ്മ രാജ വി.പി ഉണ്ണികൃഷ്ണൻ, പി വാസുദേവൻ നമ്പൂതിരി ,പി.എം ബാലൻ എന്നിവർ സംസാരിച്ചു.