img201902
ഭവന നിർമ്മാണത്തിന് സൗജന്യമായി നൽകുന്ന സ്ഥത്തിന്റെ രേഖ ബിഷപ്പ് കൈമാറുന്നു

തിരുവമ്പാടി: സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായ്മയിലൂടെ കരുത്ത് നേടണമെന്ന് താമരശേരി രൂപത ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിൽ നിർദ്ദേശിച്ചു. പുല്ലൂരാമ്പാറ ബഥാനിയ സെന്ററിൽ രണ്ടു ദിവസം നടന്ന കത്തോലിക്ക കോൺഗ്രസ് സമുദായ നേതൃത്വക്യാമ്പിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കത്തോലിക്ക കോൺഗ്രസിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയ കെ ജെ.സണ്ണി കുഴികണ്ടത്തിൽ, ഭാര്യ സാലിസണ്ണി, യുവ സംരഭകൻ ആന്റോ അഗസ്റ്റിൻ, മുതിർന്ന എ കെ സി സി അംഗം സബാസ്റ്റ്യൻ മടിക്കാങ്കൽ എന്നിവരെ ആദരിച്ചു. ഭൂരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ എ കെ സി സി സൗജന്യമായി നല്കുന്ന സ്ഥലത്തിന്റെ രേഖ ബിഷപ്പ് കുടുംബത്തിന് കൈമാറി.