മേപ്പാടി: സൗത്ത് വയനാട് ഡിവിഷനു കീഴിലെ മേപ്പാടി റെയ്ഞ്ചിൽ വരുന്ന ശേഖരൻകുണ്ട്, നീലിമല, കടച്ചിക്കുന്ന്, ബാലൻതണ്ട് എന്നീ ആദിവാസി കോളനികളിൽ വനം വകുപ്പ്, നീലഗിരി ബയോസ്ഫിയർ റിസർവ്വ് ബജറ്റ് ഹെഡിൽ അനുവദിച്ച തുക ഉപയോഗിച്ച് ഗ്യാസ് വിതരണം നടത്തി. പാചക ആവശ്യങ്ങൾക്കും മറ്റുമായി വനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് ഗ്യാസ് കണക്ഷൻ വിതരണവും അതോടനുബന്ധിച്ച്‌ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചത്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ ഗ്യാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. 10 ഓളം ഗ്യാസ് കണക്ഷനുകൾ കോളനിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. മുണ്ടക്കൈ ഫോറസ്റ്റ്‌സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച്‌ ഫോറസ്റ്റ് ഓഫീസർ ടി.പി.വേണുഗോപാലൻ ബോധവൽക്കരണ ക്യാമ്പിന്‌ നേതൃത്വം നൽകി. ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ വി.പി. വിഷ്ണു സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി അഷ്റഫ് സ്വാഗതവും ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ വി.കെ. ദാമോദരൻ നന്ദിയും പറഞ്ഞു.