മാനന്തവാടി: കഴിഞ്ഞ നവമ്പറിൽ തിരുനെല്ലി സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്തിനടുത്ത് 54ൽ വെച്ച് സ്വർണ്ണ വ്യാപാരികളുടെ വാഹനം അക്രമിച്ച് 25 ലക്ഷത്തോള്ളം രൂപ കവർച്ച ചെയ്ത കേസിൽ 4 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ സ്വദേശികളായ വട്ടൻപറക്കൽ സാരംഗ് (24), പല്ലൻ മുകേഷ് (30), പൊട്ടശ്ശേരി നിധീഷ് (28), കോഴിക്കോട് കോട്ടൂളി സ്വദേശി അമ്പലനിലം ഷിബിൻ (35) എന്നിവരെയാണ് തിരുനെല്ലി പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും മാനന്തവാടി എ.എസ്.പി ഡോ. വൈഭവ് സക്‌സേനയുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളും ചേർന്ന് തൃശൂരും കോഴിക്കോടും വെച്ച് കസ്റ്റഡിയിൽ എടുത്തത്.

പ്രതികൾ കേരളത്തിനകത്തും പുറത്തും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ തിരുനെല്ലി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.

ഇതോടെ ഈ കേസിൽ 16 പ്രതികൾ അറസ്റ്റിലായി. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം ആവശ്യമെങ്കിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

സാരംഗ്(24) ഷിബിൻ(35) നിധീഷ് (28) മുകേഷ് (30)