മുക്കം: മുത്തേരി ഗവ. യു.പി. സ്കൂളിന്റെ നവതിയാഘോഷം-'നിറവ്'- വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടന്നു.രാവിലെ നടന്ന ഗുരുശിഷ്യ സമാഗമം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ ടി.ടി.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി പ്രശോഭ് കുമാർ, കൗൺസിലർ ഇ.പി. അരവിന്ദൻ, പ്രധാനാദ്ധ്യാപിക ലളിത പിൻപുറത്ത്, എസ്.എം .സി.ചെയർമാൻ സുനീഷ് കുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ സി.കെ സജി എന്നിവർ സംസാരിച്ചു. 'ഓർമ്മത്തണലിൽ' എന്ന സെഷനിൽ പൂർവവിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.. തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാവിരുന്നും നടന്നു.എം.ബാലകൃഷ്ണൻ (ചെയർമാൻ), പ്രേംജിത്ത് ( സെക്രട്ടറി) എന്നിവർ ഭാരവാഹികളായി പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു വൈകുന്നേരത്തെ സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ നിർവ്വഹിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ എം.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.ചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ പി.പ്രശോഭ് കുമാർ, കൗൺസിലർമാരായ ടി.ടി.സുലൈമാൻ, ഇ.പി.അരവിന്ദൻ, പ്രജിത പ്രദീപ്, രജിത കുപ്പോട്ട്, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജി.കെ.ഷീല, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.കെ.ശിവദാസൻ, സുനീഷ് കുമാർ, സുലേഖ, എ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.