പൂതാടി: പൂതാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 15ൽ 15സീറ്റിലും യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സഹകരണമുന്നണി എന്ന പേരിലും എൽ.ഡി.എഫ് കർഷക മുന്നണി എന്ന പേരിലുമാണ് മത്സരിച്ചത്.
കേരള കോൺഗ്രസ്സിനെ കോൺഗ്രസ് മുന്നണിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇടതുമുന്നണിയും കേരള കോൺഗ്രസ്സും ജനതാദളും ചേർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കെ.കെ.വിശ്വനാഥൻ, സി.ആർ.കനകൻ, പി.എ.പൗലോസ്, കെ.കെ.മോഹൻദാസ്, ദിവാകരൻ മരോട്ടിമൂട്ടിൽ, കെ.ജെ.ദേവസ്യ, കെ.അലിക്കുഞ്ഞ്, കെ.യു.ഉസ്മാൻ, എം.ഡി.സ്‌കറിയ, സുരേഷ് കോട്ടൂർ, പി.എം.മോഹനൻ, രാഘവൻ കല്ലൂർകുന്ന്, സിബി സാബു, റീനാജോയ്, വത്സാ ബേബി എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ.