കുറ്റ്യാടി: സംസ്ഥാനത്തെ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ ടോഡി ബോർഡ് രൂപീകരിക്കണമെന്നും പെൻഷൻ പ്രായം അൻപത്തഞ്ചായി ഉയർത്തണമെന്നും നാദാപുരം റെയിഞ്ച് ചെത്ത് തൊഴിലാളി യൂനിയൻ (സി.ഐ.ടി യു ) 45ാം വാർഷിക സമ്മേളനം ആവശ്യപെട്ടു. കുറ്റ്യാടി വ്യാപാരി ഭവനിൽ (സി. പൊക്കൻ നഗർ) നടന്ന സമ്മേളനം സി.ഐ.ടി.യു.ജില്ലാ പ്രസിഡണ്ട് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.വൽസൻ സ്വാഗതവും കെ.കെ.നന്ദൻ അദ്ധ്യക്ഷതയും വഹിച്ചു. സി.സി ദിനേശൻ രക്ഷസാക്ഷി പ്രമേയവും ടി.ചാത്തു റിപ്പോർട്ടും അവതരിപ്പിച്ച യോഗത്തിൽ യു.കെ.ബാലൻ നന്ദി രേഖപെടുത്തി.
ഭാരവാഹികളായി കെ.കെ നന്ദനൻ (പ്രസിഡണ്ട്) യു.കെ.ബാലൻ, പി.ടി.രാജൻ (വൈസ് :പ്രസിഡണ്ടുമാർ) ടി. ചാത്തു.(സെക്രട്ടറി) കെ.ടി മുരളി (ട്രഷറർ) 25 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.