പേരാമ്പ്ര : പാലേരി കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ദേവസ്ഥാനം മുഖ്യകർമ്മി പോതിവയൽ ബാലന്റെ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റിന് പരികർമ്മികളും ആഘോഷകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. 16,17,18 തിയതികളിലായാണ് തിറമഹോത്സവം നടക്കുന്നത്. ഫബ്രുവരി 16 കാലത്ത് നടക്കുന്ന ഗണപതിഹോമത്തോടെ ഉത്സവാഘോഷത്തിന് ആരംഭമാവും. 17ന് കാലത്ത് പള്ളിയുണർത്തൽ, ഇളനീർകുലമുറി, ഇളനീർകുല വരവ്, വൈകിട്ട് 6 മണിക്ക് ഇളനീർവെപ്പ്, കൂളിവെള്ളാട്ട്, കല്ലിങ്കൽ ദേവസ്ഥാനത്തു നിന്നാരംഭിക്കുന്ന പൂക്കലശം വരവ്, താലപ്പൊലി, വിവിധ തിറകൾ വെള്ളാട്ടം വെടിക്കെട്ട് എന്നിവയും 18ന് വിവിധ തിറകളും തണ്ടാൻ വരവ്, വാളകം കൂടൽ എന്നീ ചടങ്ങുകളും നടക്കും.
പടം : പാലേരി കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ ഈ വർഷത്തെ തിറ മഹോത്സവത്തിന് പോതിവയൽ ബാലന്റെ കാർമ്മികത്വത്തിൽ കൊടിയേറുന്നു