പേരാമ്പ്ര: മുളിയങ്ങൽ സീൻ ട്രോമ കെയർ സംഘടിപ്പിച്ച പഠനക്ലാസ് പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ട്രോമ കെയർ പ്രസിഡന്റ് പ്രനീഷ് വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എയ്ഞ്ചൽസ് ടീം, പേരാമ്പ്ര പൊലീസിലെ സി.കെ. അജിത് കുമാർ, ഫയർഫോഴ്‌സിലെ ലീഡിംഗ് ഫയർമാൻ വി.കെ. ബാബു, ഫയർമാന്മാരായ റിഗീഷ്, ഷിജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ട്രോമ കെയർ സെക്രട്ടറി ടി. മുകുന്ദൻ വൈദ്യർ, എ.എം. മോഹനൻ, പി.എം. ശശി, ചെറുവാളൂർ ജിഎൽപി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എൻ.കെ. നാരായണൻ, ശിവരാജ് എന്നിവർ പ്രസംഗിച്ചു.

പടം : മുളിയങ്ങൽ സീൻ ട്രോമ കെയർ സംഘടിപ്പിച്ച പഠനക്ലാസ് പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു