പേരാമ്പ്ര : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ആവള ബ്രദേഴ്‌സ് കലാസമിതിയും മേപ്പയൂർ പൊലീസും സംയുക്തമായി ആവളയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ സബ് ഇൻസ്‌പെക്ടർ എം.എം. ബാബുരാജ്, ഗ്രാമപഞ്ചായത്തംഗം ബി.ബി. ബിനീഷ്, കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത്, സെക്രട്ടറി ഷാനവാസ് കൈവേലി, രവി അരീക്കൽ, കൃഷ്ണകുമാർ കീഴന, ടി. രജീഷ്, സുരേഷ് ആവള, സന്തോഷ്, സി. ഉബൈദ്, ലിമേഷ്, കുഞ്ഞമ്മതു കണ്ടിയിൽ, ഷൈമ സന്തോഷ്, വി.സി. പ്രജിത്ത് എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ റഫീഖ്, അഖിൽ, ജ്യോതിഷ് എന്നിവരും പങ്കെടുത്തു. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, വാഹനത്തിന്റെ രേഖകൾ എന്നിവ കൃത്യമായി ഉള്ളവർക്ക് സബ് ഇൻസ്‌പെക്ടർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ സമ്മാനം നൽകി.