പേരാമ്പ്ര : ഷുഹൈബ് അനുസ്മരണത്തോടനുബന്ധിച്ച് കെ.എസ്.യു ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ കേരള കോഴിക്കോട്, കൃപ മെഡിക്കൽ ലബോറട്ടറി കൂട്ടാലിട എന്നിവരുമായി സഹകരിച്ച് കടിയങ്ങാട് വച്ച് രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. സരീഷ്, അഭിജിത്ത്, ശ്യാംജി കടിയങ്ങാട്, അക്ഷയ് പുഷ്പൻ, അർജുൻ കറ്റയാട്ട്, മുആദ്, ഷാജഹാൻ കരയാട്, അമിത് എടാനി തുടങ്ങിയവർ സംബന്ധിച്ചു.