കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാർഷിക ബഡ്ജറ്റിൻ 6കോടി രൂപ റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി മാറ്റി വെച്ചു. ഫുട്പാത്ത് നിർമ്മാണത്തിനായി ഒരു കോടി പത്ത് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പുതിയ നികുതിയിനത്തിൽ 42 ലക്ഷം രൂപ സമാഹരിക്കാനും ബഡ്ജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ കെട്ടിട നികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി എന്നിവ വർദ്ധിക്കും. കൊയിലാണ്ടി നഗരസഭയുടെ 24ാംമത് ബജറ്റ് വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി അവതരിപ്പിച്ചു. കാർഷിക മേഖലയിൽ 75 ലക്ഷവും മൃഗസംരക്ഷണത്തിന് 34-75 ലക്ഷം രുപയും മത്സ്യമേഖലയ്ക്ക് വീട് നിർമാണത്തിനായി 4 കോടി രൂപയും പ്രദേശിക സാമ്പത്തിക വികസനത്തി നും ചെറുകിട വ്യവസായത്തിനുമായി 30ലക്ഷവും അംഗനവാടി ക്ഷേമ പദ്ധതിക്ക് ഒന്നര കോടി രൂപയും ബഡ്ജറ്റിൽ ഉൽപ്പെടുത്തി. വയോജന ക്ഷേമത്തിനായി 57 ലക്ഷവും വനിതാ ക്ഷേമ പദ്ധതിയ്ക്ക് ഒരു കോടി രൂപയും ഉപ്പെടുത്തി. വനിതാ ഘടകപദ്ധതി ഇനത്തിൽ 2 കോടി 18 ലക്ഷം രൂപയും പട്ടികജാതി വിഭാഗ ക്ഷേമ പദ്ധതികൾക്കായി ഒരു കോടി 93 ലക്ഷം രൂപയും ഉൽപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു കോടി അറുപത് ലക്ഷം രൂപയും ആരോഗ്യമേഖലയിൽ 96 ലക്ഷം രൂപയും ശുചീകരണ പ്രവർത്തന്നത്തിന് രണ്ട് കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു. കൂടിവെള്ളം, കലാസംസ്‌കാരികം, സമ്പൂർണ്ണ ഭവന പദ്ധതി, ഊർജ്ജം തെരുവിളക്കുകൾ, നഗരാസൂത്രണം എന്നിവയ്ക്കും ബജറ്റിൽ തുക ഉൾപ്പെടുത്തി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിൽ നഗരസഭ സിക്രട്ടറി ഷെറിൽ ഐറിൻ സോളമൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.