മാനന്തവാടി: ഉദയ വായനശാല വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടത്തുന്ന ഫുട്‌ബോൾ ടൂർണ്ണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർദ്ധന പെൺകുട്ടികളുടെ മംഗല്ല്യത്തിനും നിർദ്ധന കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതിനും വേണ്ടിയാണ് ഇത്തവണത്തെ ടൂർണ്ണമെന്റ്.

നിർദ്ധനരായ 6 പെൺകുട്ടികളുടെ വിവാഹത്തിനും നാല് കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതിനുമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

വിവാഹം പ്രവാസി മലയാളിയായ അറക്കൽ ജോയിയും ജോണിയും കുടുംബവും വീടും സ്ഥലവും ജോസഫ് ഫ്രാൻസീസ് വടക്കേടത്തുമാണ് സ്‌പോൺസർ ചെയ്യുന്നത്. ഫുട്‌ബോൾ മത്സരത്തിൽ പ്രമുഖ സംസ്ഥാന ദേശീയ വിദേശ താരങ്ങൾ മാറ്റുരയ്ക്കും. വിജയികൾക്ക് വടക്കേടത്ത് മൈക്കിൽ ഫ്രാൻസീസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും അര ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് വടക്കേടത്ത് മറിയം മൈക്കിൾ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപയും നൽകും.

വാർത്താ സമ്മേളനത്തിൽ ജോണി അറക്കൽ, പി.ഷംസുദീൻ, കമ്മന മോഹനൻ, ഇബ്രാഹീം കൈപ്പാണി, ഫാദർ ജോമോൻ, എ.എം.നിഷാന്ത്, പി.ചന്ദ്രൻ, പി.പി.വി. ബഷീർ എന്നിവർ പങ്കെടുത്തു.