ബാലുശേരി: ഗ്രാമപഞ്ചായത്ത് 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എരമംഗലം ഗവ.എൽ.പി. സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ആധുനിക സൗകര്യത്തോടെയാണ് പാചകപ്പുര പണിതിട്ടുള്ളത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം കെ.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഷീബ, കെ.മോഹനൻ, ശ്രീനിവാസൻ കോരപറ്റ, ശിവൻ പൊന്നാറമ്പത്ത്, ഒ പി.രാമകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ഷാജി സ്വാഗതവും പ്രധാനാദ്ധ്യാപിക കെ.കെ.സതീരത്നം നന്ദിയും പറഞ്ഞു.