കൽപ്പറ്റ: കാർഷികമേഖലയ്ക്കും, ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകി 2019-20 വർഷത്തേക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. 1,10,40,69,447 രൂപ വരവും, 95,97,42500 രൂപ ചിലവും, 14,43,26,947 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാപ്രസിഡന്റ് വൈസ് പ്രസിഡന്റും, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ എ.പ്രഭാകരൻമാസ്റ്റർ അവതരിപ്പിച്ചു.

സേവനമേഖലയിൽ 11,78,52,687 രൂപ ലൈഫ് ഭവനപദ്ധതിക്കായി നീക്കിവെച്ചു. വയോജനങ്ങൾക്കുള്ള പുനർജനി പദ്ധതിക്കായി 70 ലക്ഷം രൂപയും, ജില്ലാ ആശുപത്രി വയോജന സൗഹൃദമാക്കുന്നതിനായി 75 ലക്ഷം, പകൽവീട് നിർമ്മാണത്തിന് 16 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിൽ. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ദുരന്തമേഖലകളിൽ പ്രവർത്തിക്കുന്നതിനായി വനിതാ വിജിലൻസ് ഗ്രൂപ്പ് രൂപീകരണത്തിനും പ്രവർത്തനത്തിനുമായി 10 ലക്ഷം രൂപ വകയിരുത്തി.

വൈത്തിരി ഷീ ലോഡ്ജ് കെട്ടിടനിർമ്മാണത്തിന് 20 ലക്ഷം, പള്ളിക്കുന്നിൽ കുടുംബശ്രീ പരിശീലനകേന്ദ്രത്തിന് 20 ലക്ഷം,

വനിതാ ന്യൂട്രിമിക്‌സ് കെട്ടിടനിർമ്മാണത്തിന് 20 ലക്ഷം

ഗ്രാമപഞ്ചായത്തുകളെ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന് 23 ലക്ഷം

സ്‌കൂളുകളിൽ ഗേൾഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമ്മിക്കുന്നതിന് 65 ലക്ഷം

എസ് ടി കുട്ടികൾക്ക് പ്രഭാതഭക്ഷണത്തിനായി 1.50 കോടി ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിക്കായി 20 ലക്ഷം രൂപ, അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 30ലക്ഷം രൂപ

ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്യുന്നതിന് 50 ലക്ഷം

പഴശി രക്തസാക്ഷിത്വം വരിച്ച മാവിലാംതോട് പഴശി സ്മാരകം, മൾട്ടിപർപ്പസ് ഹാൾ, കവാടം എന്നിവ നിർമ്മിക്കുന്നതിനായി 65 ലക്ഷം രൂപ

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 11.41 ലക്ഷം

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ ടോയ്‌ലറ്റ് നിർമ്മാണം, ഗ്രൗണ്ട്‌സംരക്ഷണം എന്നിവയ്ക്ക് 2.70 കോടി രൂപ

പട്ടികജാതി വിഭാഗത്തിനായി വിദ്യാർത്ഥികൾക്ക് പഠനമുറി, ഉപരിപഠനം, ലൈഫ് ഭവനപദ്ധതി എന്നിവക്കായി 1.63 കോടി രൂപയും, വിവിധ കോളനിറോഡുകൾക്കായി 2.28 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പട്ടികവർഗ മേഖലയിൽ 7.36 കോടി രൂപ ഗോത്രജ്വാല, പ്രഭാതഭക്ഷണം, ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി എന്നിവക്കായും നീക്കി വെച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ അനിൽകുമാർ, പി ഇസ്മയിൽ,എ.എൻ.പ്രഭാകരൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.മിനി, അനിലാതോമസ് തുടങ്ങിയവർ പങ്കെടുത്തു.

..............

കാർഷികമേഖലയ്ക്ക് 6.1 കോടി

നെൽകൃഷി കൂലിചിലവ് സബ്‌സിഡി നൽകുന്നതിന് 2.50 കോടി

പുഴയോര വൈദ്യൂതികരണത്തിന് 50 ലക്ഷം, ക്ഷീരകർഷകർക്ക് സബ്‌സിഡിക്ക് 1.50 കോടി,

കാലിത്തീറ്റ സബ്‌സിഡി വിതരണത്തിന് 30 ലക്ഷം, ചാത്തൻകുഴി ജലസേചന പദ്ധതിക്ക് 11 ലക്ഷം

മത്സ്യ പുനചംക്രമണ പദ്ധതിക്ക് 10 ലക്ഷം കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് 5 ലക്ഷം,

ചെക്ക് ഡാമുകളുടെ നവീകരണത്തിന് 45 ലക്ഷം, ചെലഞ്ഞിച്ചാൽ ചെക്ക് ഡാമിന് പാർശ്വഭിത്തി നിർമ്മിക്കുന്നതിനായി 30 ലക്ഷം

.......

ആരോഗ്യമേഖല

വൃക്കരോഗികൾക്ക് ചികിത്സയ്ക്കായി ഒരു കോടി രൂപ

ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിന് ജില്ലാ ആശുപത്രിക്ക് 25 ലക്ഷം,

ജില്ലാ ആശുപത്രിയിൽ വനിതാ പേവാർഡ് നിർമ്മാണത്തിന് 95 ലക്ഷം,

ഗർഭകാല ഐ സി യു സജ്ജീകരിക്കലിന് 40 ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, അവയവം മാറ്റിവെച്ചവർക്കുള്ള മരുന്ന് വിതരണം എന്നിവയ്ക്കായി 75 ലക്ഷം,

ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌ക്കരണത്തിനായി 10 ലക്ഷം, ജില്ലാ ആയുർവേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിനായി 20 ലക്ഷം,

ആദിവാസി അമ്മമാർക്ക് മരുന്ന്, ഭക്ഷണം എന്നിവ നൽകുന്നതിനുള്ള സ്‌നേഹസ്പർശം പദ്ധതിക്കായി 30 ലക്ഷം,

ക്ഷയരോഗികൾക്ക് മരുന്നും, ഭക്ഷണവും നൽകുന്നതിനായി 20 ലക്ഷം