കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എസ്.ഐമാർക്ക് സ്ഥലംമാറ്റം.സുൽത്താൻ ബത്തേരി എസ്.എച്ച്.ഒ അജീഷ് കുമാർ,അഡീ.എസ്.ഐ എ.കെ ജോണി എന്നിവരെ കണ്ണൂരിലേക്കും,മീനങ്ങാടി എസ്.ഐ എ.യു ജയപ്രകാശ്,പനമരം എസ്.എച്ച്.ഒ രാംകുമാർ,വനിത ഹെൽപ്പ് ലൈനിലെ സത്യഭാമ,മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ ത്രേസ്യാമ്മ,വയനാട് വുമൺസെല്ലിലെ ഗ്രേസി,മീനങ്ങാടി എസ്.ഐ സുധാകരൻ നായർ എന്നിവരെ കോഴിക്കോട് സിറ്റിയിലേക്കും,കൽപ്പറ്റ എസ്.ഐ വി.ആർ ബാലകൃഷ്ണൻ,മേപ്പാടി എസ്.ഐ കെ.എസ് ജിതേഷ്,തലപ്പുഴ എസ്.എച്ച്.ഒ സി.ആർ അനിൽ കുമാർ,ബത്തേരി പൊലീസ് സ്‌റ്റേഷനിലെ സൗമിനി എന്നിവരെ കോഴിക്കോട് റൂറലിലേക്കും മാനന്തവാടി ട്രാഫിക് യൂണിറ്റിലെ വി.ജി വർഗ്ഗീസിനെ വയനാട് എസ്.എം.എസിലേക്കും,തിരുനെല്ലി പൊലീസ് സ്‌റ്റേഷനിലെ ബിജു ആന്റണിയെ വയനാട് ക്രൈംബ്രാഞ്ചിലേക്കും മാറ്റി.