രാമനാട്ടുകര : നേര് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിൽ മുലയൂട്ടൽ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി അദ്ധ്യക്ഷൻ ലിയാകത്ത് പാണ്ടികശാല ഉദ്ഘാടനം ചെയ്തു .രാമനാട്ടുകര മുൻസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.കെ ഷംസുദ്ദീൻ , ഡോ: സുരേഷ്, ഡോ. രഞ്ജിത്ത്, ഡോ.ദിവ്യ, പി.എച്ച് സി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിച്ചു .സെക്രട്ടറി ആഷിക്ക് പുല്ലങ്ങാടത്ത് സ്വാഗതവും ട്രഷറർ റിയാസ് വി.എം നന്ദിയും പറഞ്ഞു