calicut-university
calicut university

അഭിമുഖം മാറ്റി

ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് നീന്തലിൽ പ്രാവീണ്യം തെളിയിക്കുന്നതിന് 21-ന് നടത്താനിരുന്ന പ്രായോഗിക പരീക്ഷ മാർച്ച് ആറിലേക്ക് മാറ്റി. അഭിമുഖം അന്ന് 2.30-ന് നടക്കും. ഫോൺ: 0494 2407106.

ഐ.ഇ.ടി അദ്ധ്യാപക അഭിമുഖം

എൻജിനിയറിംഗ് കോളേജിൽ (ഐ.ഇ.ടി) പ്രൊഫസർ (ഇ.സി.ഇ), അസിസ്റ്റന്റ് പ്രൊഫസർ (പ്രിന്റിംഗ് ടെക്നോളജി) തസ്തികകളിൽ കരാർ നിയമനത്തിന് 2018 ജൂണ്‍ ഒന്ന്, നവംബർ 12 തീയതികളിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്കുള്ള അഭിമുഖം 26-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ഫോൺ: 0494 2047106.

പരീക്ഷാ അപേക്ഷ

രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2013 മുതൽ പ്രവേശനം-2012 സ്കീം) റഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 20 വരെയും 160 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം.

എം.സി.എ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റർ എം.സി.എ (2010, 2011 പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. പരീക്ഷാഭവനാണ് പരീക്ഷാ കേന്ദ്രം.

രണ്ടാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അഞ്ചാം സെമസ്റ്റർ (നവംബർ 2017), ആറാം സെമസ്റ്റർ (ഏപ്രിൽ 2018) റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ഇന്നത്തെ പി.ജി കോൺടാക്ട് ക്ലാസ് മാറ്റി

വിദൂരവിദ്യാഭ്യാസം വിഭാഗം മലപ്പുറം ഗവൺമെന്റ് കോളേജിൽ 16, 17 തീയതികളിൽ രണ്ടാം വർഷ പി.ജി കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കില്ല. ക്ലാസ് ഫെബ്രുവരി 23 മുതൽ നടക്കും. ഫോൺ: 0494 2407494, 2400288.