കൽപ്പറ്റ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന്റെയും കൽപ്പറ്റ നഗരസഭാ കൗൺസിൽ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ കൽപ്പറ്റ നഗരസഭയുടെ പിണങ്ങോടുള്ള മത്സ്യ മാംസ മാർക്കറ്റ് ഇന്ന് (15) മുതൽ താൽക്കാലികമായി അടച്ചു പൂട്ടുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. മാർക്കറ്റിലെ വ്യാപാരികൾ ബൈപ്പാസ് റോഡിലെ പുതിയ മാർക്കറ്റിൽ കച്ചവടം തുടങ്ങണം. കച്ചവടക്കാർ നോട്ടീസ് കൈപ്പറ്റാത്തതിനാൽ പതിച്ചു നടത്തിയതായും വൈദ്യുതി, വെള്ളം എന്നിവ റദ്ദു ചെയ്യുന്നതിന് നടപടികളെടുത്തതായും സെക്രട്ടറി അറിയിച്ചു.

ഉത്തരവ് ലംഘിച്ച് പഴയ മാർക്കറ്റിലെ മത്സ്യ മാംസ കച്ചവടം നിർത്തി പുതിയ മാർക്കറ്റിൽ കച്ചവടം തുടങ്ങാത്തപക്ഷം ലൈസൻസ് റദ്ദു ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.