കുറ്റ്യാടി: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂതം പാറ സെന്റ് ജോസഫ് എൽ.പി.സ്‌കൂളിൽ പഠനോത്സവവും പ്രാദേശിക പി.ടി.എയും സംഘടിപ്പിച്ചു. മൂന്നു കേന്ദ്രങ്ങളിലായി കുട്ടികളുടെ വീടുകളിൽ വെച്ചു നടന്ന പഠനോത്സവത്തിൽ വിവിധ വിഷയങ്ങളിലായി കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുകയും പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർമാരായ റോണി താന്നിക്കൽ, അല്ലി ബാലചന്ദ്രൻ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. കോർഡിനേറ്റർമാർ, അദ്ധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളുടെ വലിയ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി.