പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി മുതൽ കക്കയം വരെയുള്ള വൃഷ്ടിപ്രദേശ സംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കുന്നു. മൊത്തം 25 കോടി രൂപയുടെ ദീർഘകാല പദ്ധതിയാണിത്. പദ്ധതിയുടെ പ്രഥമ ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 22ന് ഉച്ചക്ക് മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസർ ടി.പി ആയിഷ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.സുനിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന, ദേവി വാഴയിൽ, വി.വി കുഞ്ഞിക്കണ്ണൻ, ആവള ഹമീദ്, ഇ.എസ്. ജെയിംസ്, ജോസഫ് അമ്പാട്ട്, രാജൻ വർക്കി, ഇ.എം ശ്രീജിത്ത്, താമരശേരി മണ്ണ് സംരംക്ഷണ ഓഫീസർ എം.ടി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടന നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഷീജ ശശി ( ചെയർപേഴ്‌സൺ), കെ.സുനിൽ (കൺവീനർ), ചക്കിട്ടപാറ കൃഷി ഓഫീസർ ജീജോ ജോസഫ് ഖജാൻജിയുമായി സ്വാഗതസംഘത്തിനു രൂപം നൽകി.