കോഴിക്കോട്:ജന്മു കാശ്മീരിലെ പുൽവാമയിൽ ചാവേർ ബോംബാക്രമണത്തിൽ മരണമടഞ്ഞ വീര ജവാന്മാർക്ക് ആദരം അർപ്പിച്ച്കൊണ്ട് പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിലെ രക്തസാക്ഷി സ്തൂപത്തിന് മുന്നിൽ സ്മൃതിദീപം തെളിയിച്ചു.

രാത്രി ഏഴ് മണിക്ക് സിറ്റി പൊലീസ് കമ്മീഷണർ കെ സഞ്‌ജയ്‌കുമാർ ഗുരുഡിൻ ആദ്യം ദീപം കൊളുത്തി സേനാംഗങ്ങൾക്ക് കൈമാറി.തുടർന്ന് വിവിധ റാങ്കിലുളള 150ഓളം പൊലീസ് ഉദ്യോഗസ്ഥർ സ്മൃതി ദീപത്തിൽ പങ്കാളികളായി.