സെനറ്റ് തിരഞ്ഞെടുപ്പ്
സെനറ്റിലെ അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പൽ മണ്ഡലം തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി.
ബിസിനസ് അനലിസ്റ്റിക്‌സ് ശില്‌പശാല
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവിഭാഗത്തിൽ ബിസിനസ് അനലിസ്റ്റിക്‌സ് എന്ന വിഷയത്തിൽ 19 മുതൽ 21 വരെ അന്തർദേശീയ ശില്‌പശാല സംഘടിപ്പിക്കുന്നു. പഠനവകുപ്പ് സെമിനാർ ഹാളിൽ 19ന് രാവിലെ 10ന് പ്രോ-വൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്യും.
സ്വീപ്പർ: നീന്തൽ പ്രായോഗിക പരീക്ഷ
കായിക വിഭാഗത്തിൽ സ്വീപ്പർ തസ്‌തികയിലേക്ക് അപേക്ഷിച്ച യോഗ്യരായവർക്ക് 22ന് നടത്താനിരുന്ന നീന്തൽ പ്രായോഗിക പരീക്ഷ മാർച്ച് ഏഴ്, എട്ട് തീയതികളിലേക്ക് മാറ്റി. വിവരങ്ങൾ വെബ്സൈറ്റിൽ.
ബി.എ മൾട്ടിമീഡിയ
ബി.എ മൾട്ടിമീഡിയ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമിലേക്ക് പിഴകൂടാതെ 25 വരെയും 100 രൂപ പിഴയോടെ 28 വരെയും രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ടും രേഖകളും സഹിതം മാർച്ച് 5 വരെ സ്വീകരിക്കും. ഫോൺ: 0494 - 2407356.
പരീക്ഷ
അഫിലിയേറ്റഡ് കോളേജ് / വിദൂര വിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്ട്രേഷൻ / വിദേശ / കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നീ ഒന്നാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ബി.എസ്.സി / ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.സി.എ/ ബി.എ മൾട്ടിമീഡിയ/ ബി.എം.എം.സി/ ബി.എ ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ / ബി.ടി.എഫ്.പി/ ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോംപ്ലിമെന്ററി പേപ്പർ പരീക്ഷയും ബി. വോക് കോർ പരീക്ഷയും മാർച്ച് 18ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷിക്കാം
ബി.വോക് 2014, 2015 പ്രവേശനം വിദ്യാർത്ഥികളിൾ ഒന്ന്, രണ്ട് സെമസ്റ്റർ പാസായവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റിനും, മൂന്ന്, നാല് സെമസ്റ്ററുകൾ പാസായവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം. ഓരോ സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷയോടൊപ്പം 210 രൂപയുടെ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്ടു, ബി. വോക് മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എഡ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.