എടച്ചേരി: കാശ്മീരിൽ കൊല ചെയ്യപ്പെട്ട ധീരജവാന്മാർക്ക് ലോക് താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി തുരുത്തിയിൽ ദീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു.എം.പി വിജയൻ ,കെ രജീഷ് , സിജിൻ സി.കെ ,ടി.പ്രകാശൻ ,യദു കൃഷ്ണ ,ലിഖിൽ എം.പി, സിശാന്ത് സി.കെ ,പ്രദിൻ സി.എച്ച് ,ഷെറിൽ കുമാർ പി.ഇ, കിരൺ ബാബു ഇ.ടി ,വിജേഷ് കെ.വി എന്നിവർ നേതൃത്വം നൽകി.