കുറ്റ്യാടി: പശ്ചാത്തല, സേവന മേഖലകൾക്ക് ഊന്നൽ നൽകി സമഗ്ര മേഖലയിലെയും വികസനം ലക്ഷ്യമിട്ട് കുറ്റ്യാടി പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് കെ സി ബിന്ദു അവതരിപ്പിച്ചു. 19, 26, 74869 രൂപ വരവും 18,53, 50 750 രൂപ ചെലവും 73, 24 119 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ സേവനമേഖലയ്ക്ക് 5,55,85523 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,9, 230000 രൂപയും നീക്കി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി സി രവീന്ദ്രൻ, ഇ കെ നാണു, കെ വി ജമീല, സെക്രട്ടറി മുരളീധരൻ, ടി കെ ദാമോദരൻ, ഏരത്ത് ബാലൻ, വി പി മൊയ്തു, ആയിഷ ഹമീദ്, നബീസ, രജിത രാജേഷ്, സന്തോഷ്, എ ടി ഗീത, ഹാജറ എന്നിവർ സംസാരിച്ചു