വടകര: വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ദ്വദിന ശില്പശാലയിൽ ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജാവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് പ്രതിഞ്ജയെടുത്തു. ചടങ്ങ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. പി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം.ഹരീന്ദ്രൻ, ഹെഡ്മാസ്റ്റർമാരായ ടി.കെ രവീന്ദ്രൻ, ലേഖ സജിത്, ആറ്റക്കോയ തങ്ങൾ, ജയശ്രീ എന്നിവർ സംസാരിച്ചു.