കുറ്റ്യാടി: കേരള പത്രപ്രവർത്ത അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി ഏർപെടുത്തിയ 2019ലെ അക്ഷര ശ്രീ പുരസ്‌ക്കാരത്തിന്ന് അർഹനായ കായക്കൊടി തളിക്കര എൽ പി.സ്‌ക്കൂൾ ഹെഡ്മാസ്റ്റർ ടി.കെ. മധുസൂദൻ മാസ്റ്റർക്ക് സാഹിത്യകാരി ഡോക്ടർ കെ.പി സുധീര പുരസ്‌കാര സമർപ്പണം നടത്തി. കല്ലാച്ചി കമ്മുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.എ വടകര താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് എം.കെ അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലിംമൂഴിക്കൽ, സെക്രട്ടറി കണ്ണൻ പന്താവൂർ ,ശ്രീജേഷ് ഊരത്ത്, പി എം അശ്രഫ് ,രഘുനാഥ് സി.പി.ജമാൽ കുറ്റ്യാടി, ഹാഷിം കെ ,ബാലകൃഷ്ണൻ വെള്ളികുളങ്ങര, സുധീർ, അജ്മൽ ടി.സി എന്നിവർ സംസാരിച്ചു.