കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കൽ കുടുംബ സംഗമം കോമത്തുകരയിൽ നടന്നു. കെ.ഭാസ്‌കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.സത്യൻ, കെ.ഷിജു,വി.സുന്ദരൻ, എൻ.കെ.ഗോകുൽദാസ്,യു.കെ.ഡി.അടിയോടി, കെ.കെ.ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് വന്ന മുൻ ബൂത്ത് പ്രസിഡണ്ട് കെ.പി.ശിവദാസിനെയും കുടുംബത്തെയും പരിപാടിയിൽ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.