കുറ്റ്യാടി: കാശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചും മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ദീപം തെളിയിച്ചു. 'ഭീകരാക്രമണ പ്രതിഷേധ സന്ധ്യ ' ഡി .സി .സി .ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്.ജെ.സജീവ് കുമാർ അദ്ധ്യക്ഷനായി.കേളോത്ത് കുഞ്ഞമ്മദ് കുട്ടി, സി.സി. സൂപ്പി, കെ.പി.അബ്ദുൾ മജീദ്, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, സി.കെ.കുഞ്ഞബ്ദുള്ള, പി.പി.ആലിക്കുട്ടി, പി.കെ.സുരേഷ്, എൻ.സി. കുമാരൻ, കാവിൽ കുഞ്ഞബ്ദുള്ള, തെരുവത്ത് കേളോത്ത് കുഞ്ഞബ്ദുള്ള, എൻ.സി.നാരായണൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ബാലകൃഷ്ണൻ, കിണറ്റും കണ്ടി അമ്മദ്, ഹാഷിം നമ്പാടൻ, വി.വി. മാലിക് തുടങ്ങിയവർ പങ്കെടുത്തു