കുറ്റിയാടി:ഒളിമ്പിക്‌സ് അംഗീകാരം നേടിയ കായിക ഇനമായ സോഫ്റ്റ് ബേസ്‌ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം ലഭിച്ച കേരള ടീമിന് ആദരവ് ലഭിച്ചില്ലന്ന് പരാതി. 9,10 തീയ്യതികളിൽ മഹാരാഷ്ട്രയിലെ ഇന്ദപുരിൽ വെച്ചു നടന്ന മത്സരത്തിൽ പങ്കെടുത്ത കേരള ടീമാണ് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലന്ന പരാതിയുമായി എത്തിയത്. 12 അംഗങ്ങളുള്ള ടീമിൽ 11 പേരും ഒരേ വിദ്യാലയത്തിൽ നിന്നായിട്ടും സ്‌കൂൾ അധികൃതരും ജേതാക്കൾക്ക് സ്വീകരണമൊരുക്കാത്തതിൽ അസംതൃപ്തരായ വിദ്യാർത്ഥികളും രക്ഷിതാക്കളും ടീം കോച്ച് ശ്രീപന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ടീം അംഗങ്ങളായ ശിവാനി, പൂജിത, ഹിബ ഹമീദ്, അവന്തിക, നിയ ഫാത്തിമ, ജൂമാന മറിയം, നിദ ബി ഹനാൻ, സന ഉസ്മാൻ ദേവിക ജി നാഥ്, റാനിയ മഹമ്മദ്, ഹാദിക തസ്‌കിൻ എന്നി ടീം അംഗങ്ങൾ പങ്കെടുത്തു.