നാദാപുരം: തകർക്കരുത് മതേതരത്വവും മാനവികതയും എന്ന പ്രമേയത്തിൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം
നാളെ നാദാപുരത്ത് നടക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു. വൈകീട്ട് ആറരക്ക് പുളിക്കൂൽ റോഡിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുന്ന സമ്മേളനം മുസ്ലിം ലീഗ്
സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിൻകുട്ടി ഉദ്ഘടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എ. എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മണ്ഡലം നേതാക്കൾ സംസാരിക്കും. തീവ്രവാദ ചിന്താഗതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സമ്മേളനം. വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.എം സമീർ, ജനറൽ സെക്രട്ടറി സി.കെ നാസർ എന്നിവർ പങ്കെടുത്തു.