പേരാമ്പ്ര: സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ പുതുതായി ആരംഭിച്ച പത്ത് ഓഫീസുകളിൽ പേരാമ്പ്ര ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അദ്ധ്യക്ഷത വഹിച്ചു. ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്‌ക്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷന്റെ വിവിധ വായ്പകൾ കുന്നുമ്മൽ സി.ഡി.എസ്, കൂത്താളി സിഡിഎസ്, എന്റെ വീട് പദ്ധതി പ്രകാരം പ്രസന്നകുമാരി, സരോജനി, സ്വയംതൊഴിൽ പദ്ധതി, നോർക്ക പുനരധിവാസ വായ്പ, തുടങ്ങി വിവിധ വായ്പകൾ മന്ത്രി ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, അജിത കുമ്മിണിയോട്ട്, വി.കെ. സുനീഷ്, രതി രാജീവ്, എം. കുഞ്ഞമ്മദ്,
എ.കെ ചന്ദ്രൻ മാസ്റ്റർ , എൻ.പി. ബാബു, രാജൻ മരുതേരി, എസ്.കെ. അസൈനാർ, പി.കെ.എം. ബാലകൃഷ്ണൻ, ഒ.ടി. ബഷീർ, ബേബി കാപ്പുകാട്ടിൽ, സുരേഷ് ബാബു കൈലാസ്, വി.കെ. ഭാസ്‌ക്കരൻ തുടങ്ങിയവർ സംസാരിച്ചു. 11.35 കോടി രൂപ ചെലവിൽ പേരാമ്പ്രയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലെക്‌സ് തിയറ്ററിന്റെ ശിലാസ്ഥാപന കർമ്മവും മന്ത്രി നിർവ്വഹിച്ചു. ഇടതു ഗവൺന്റ് ആയിരം ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന ആയിരം പദ്ധതികളിൽ ആറ് പദ്ധതികളാണ്
പേരാമ്പ്രയിൽ അനുവദിക്കപ്പെട്ടത് .


പടം: സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്റെ പേരാമ്പ്രയിൽ അനുവദിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കുന്നു