കുറ്റ്യാടി : സിപിഎം വടയം ലോക്കൽ കമ്മറ്റി നിട്ടൂരിലെ തൂവ്വേമ്മൽ ഗോപി,കല്യാണി ദമ്പതികൾക്ക് നിർമ്മിച്ചു നല്കിയ ' സ്വപ്ന വീടിന്റെ താക്കോൽ കൈമാറി. നിട്ടൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ താക്കോൽ കൈമാറിയത്. കുന്നുമ്മൽ കണാരൻ അദ്ധ്യക്ഷനായി. കെ.കെ ദിനേശൻ, കെ.കെ സുരേഷ്, ടി കെ മോഹൻ ദാസ് ,കെ.പി ചന്ദ്രി, പി പി ചന്ദ്രി, കെ ജി രാധാകൃഷ്ണൻ , ഏരത്ത് ബാലൻ, ഇ കെ നാണു എന്നിവർ സംസാരിച്ചു. കെ.പി രവീന്ദ്രൻ സ്വാഗതവും എ.എം അശോകൻ നന്ദിയും പറഞ്ഞു.