പേരാമ്പ്ര : ദാറുന്നുജൂം കോളജ് ഓഫ് ആർട്‌സ് ആന്റ് സയൻസിൽ നടക്കുന്ന ഇന്റർ കോളജ് അക്കാദമിക്ക് ഫെസ്റ്റിന് നാളെ തുടക്കമാകും. കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കാലത്ത് പത്ത് മണിക്ക് കെ. മുരളീധരൻ എം.എൽ.എയും സൈക്കോളജി ഫെസ്റ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതിയും, ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടനം കെ.ഇ. എൻ. കുഞ്ഞഹമ്മദും നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലിറ്ററേച്ചർ ഫെസ്റ്റിൽ അരുണ സബർവാൾ മുഖ്യ അതിഥിയാകും. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വീരാൻകുട്ടി, യു.കെ. കുമാരൻ, കെ.പി. സുധീര, ഡോ: ജമീൽ അഹമ്മദ്, പി. റുക്‌സാന എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഡിബേറ്റിൽ ഇരുപതോളം പ്രാദേശിക സാഹിത്യകാരന്മാർ പങ്കെടുക്കും. വൈകീട്ട് നാലുമണിക്ക് കാമിയ 2019 ന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. 22ന് വൈകുന്നേരം 4മണിക്ക് സമാപന സമ്മേളന ഉദ്ഘാടനം ഗതാഗത വകു പ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ കെ. ഇമ്പിച്ച്യാലി, എ.കെ.
അബ്ദുൽ അസീസ്, വി.ടി. ഇബ്രാഹിം, പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്‌ലം, ടി. ജംഷിദ്, വി.പി അഷ്‌റഫ്, എ. വിജയരാഘവൻ, ബാബു കൈലാസ്, പി. സജിന, നിയത.പി.രാമദാസ്, പി.കെ. മുസ്തഫ, കോളജ് യൂണിയൻ ചെയർമാൻ മർസൂഖ് അലി, പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് കുന്നത്ത് എന്നിവർ പങ്കെടുത്തു.