calicut-uni

പുതുക്കിയ പരീക്ഷാ തീയതി

18ന് നടത്തേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ ബ്രാക്കറ്റിൽ.
എം.ഫിൽ ഒന്നാം സെമസ്റ്റർ (ഇന്ന്), എം.ടെക് ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (27), എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി മൂന്നാം സെമസ്റ്റർ റഗുലർ / സപ്ലിമെന്ററി (27), ബി.ടെക് 2014 സ്‌കീം ഏഴാം സെമസ്റ്റർ (മാർച്ച് 1), എം.സി.എ 2012 മുതൽ പ്രവേശനം നാലാം സെമസ്റ്റർ റഗുലർ / സപ്ലിമെന്ററി (മാർച്ച് 1).

 പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ അപേക്ഷിക്കേണ്ട തീയതി ഇന്ന് അവസാനിക്കും.

അഞ്ചാം സെമസ്റ്റർ എം.സി.എ സപ്ലിമെന്ററി (2012 മുതൽ പ്രവേശനം) പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 160 രൂപ പിഴയോടെ മാർച്ച് 1 വരെയും ഫീസടച്ച് മാർച്ച് 5 വരെയും രജിസ്റ്റർ ചെയ്യാം.

പരീക്ഷ

ബി.പി.എഡ് റഗുലർ / സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ മാർച്ച് 7നും, മൂന്നാം സെമസ്റ്റർ മാർച്ച് 6നും ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം - 2015 സ്‌കീം) റഗുലർ / സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.

ആറാം സെമസ്റ്റർ ബി.ബി.എ - എൽ.എൽ.ബി ഓണേഴ്സ് (2011 സ്‌കീം) റഗുലർ / സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.ടെക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 2 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

രണ്ടാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 1 വരെ അപേക്ഷിക്കാം.

മാർക്ക് ലിസ്റ്റ്

വിദൂര വിദ്യാഭ്യാസം എം.എസ്.സി മാത്തമാറ്റിക്‌സ് പ്രീവിയസ് (മെയ് 2017), ഫൈനൽ (ഏപ്രിൽ 2018) പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌ത മെയിൻ കേന്ദ്രത്തിൽ നിന്നും 25 മുതൽ വിതരണം ചെയ്യും.