കുറ്റ്യാടി: കേന്ദ്ര സർക്കാർ സംസ്ഥാന ലോട്ടറിക്ക് 28ശതമാനം ജി.എസ്. ടി എർപെടുത്തിയത് പിൻവലിക്കണമെന്ന് ലോട്ടറി ഏജൻസി ആന്റ് സെല്ലെഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി യു.സി) ആവശ്യപെട്ടു. സർക്കാർ തീരുമാനം സംസ്ഥാന ലോട്ടറി സംവിധാനത്തെ തകർക്കുകയും അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിലെത്തി ആയിരക്കണക്കിന് ലോട്ടറി തൊഴിലാളികളുടെ ജീവിതം പ്രയാസസകരമാവുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. തോഴിലാളികളെ ക്രൂശിക്കുന്ന കേന്ദ്രനയം തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കുറ്റ്യാടി നിയോജക മണ്ഡലം ലോട്ടറി തൊഴിലാളി യൂനിയൻ കൺവെൻഷൻ ആവശ്യപെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശൻ അമ്പലകുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രസീദ് കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. നാണു വട്ടോളി, രമേശൻ കോ തോട്, നാണു.പി, രമേശൻ എൻ.പി. എന്നിവർ സംസാരിച്ചു.