പേരാമ്പ്ര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിസോൺ കലോത്സവത്തിന് പേരാമ്പ്ര സികെജിഎം ഗവ.കോളജിൽ തുടക്കമായി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇന്നലെ കവിയും സാഹിത്യ അക്കാദമി അവാഡ് ജേതാവുമാായ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമായ
അന്ധകാരത്തിൽ നിന്നും നാളെയെ കൂടുതൽവെളിച്ചത്തിലേക്ക് നയിക്കാൻ കലോത്സവങ്ങൾക്കും യുവതക്കും കഴിയണമെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു. സികെജി കോളെജ് യൂണിയൻ ചെയർമാൻ കെ.പി. അരുൺ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അമൽ ജിത്ത് കുട്ടോത്ത്, മുൻ ചെയർപേഴ്‌സൺ പി. സുജ എന്നിവർ പ്രസംഗിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം വിഷ്ണുപ്രസാദ് സ്വാഗതവും ടി. അതുൽ നന്ദിയും പറഞ്ഞു. സറ്റേജ് മത്സരങ്ങൾക്ക് നാളെ തിരിതെളിയും .നൂറിൽ പരം കോളജുകളിൽ നിന്ന് 3000 പ്രതിഭകൾ 104ഇനങ്ങളിൽ മാറ്റുരയ്ക്കും .24 ന് കലോത്സവത്തിന് തിരശീല താഴും .12 വർഷങ്ങൾക്ക് ശേഷമാണ് പേരാമ്പ്ര ബി സോൺ കലോത്സവത്തിന് വേദിയാവുന്നത്.