പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എഡ് 2016 പ്രവേശനം സപ്ലിമെന്ററി, 2017 പ്രവേശനം റഗുലർ പരീക്ഷ മാർച്ച് 12-ന് ആരംഭിക്കും.
എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2015 മുതൽ പ്രവേശനം) റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം സെമസ്റ്റർ മാർച്ച് അഞ്ചിനും മൂന്നാം സെമസ്റ്റർ മാര്‍ച്ച് 18-നും ആരംഭിക്കും.
ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ
മൂന്നാം വർഷ ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ കോളേജുകളിലെ വിദ്യാർത്ഥികൾ കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ കോളേജ് ഒഫ് നഴ്സിംഗിൽ പരീക്ഷയ്ക്ക് ഹാജരാകണം.
എം.സി.എ പരീക്ഷയിൽ മാറ്റം
മാർച്ച് ഒന്നിന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എം.സി.എ പേപ്പർ 10 201-ഗ്രാഫ് തിയറി ആൻഡ് കോമ്പിനേറ്ററിക്സ് പരീക്ഷ മാർച്ച് 15-ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ബി.എഡ് പുനഃപരീക്ഷ
ഒറ്റപ്പാലം മയിലുംപുറം വിവേകാനന്ദ കോളേജ് ഒഫ് എഡ്യുക്കേഷനിലെ 12 വിദ്യാർത്ഥികൾക്കായി നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് (2017 പ്രവേശനം) പേപ്പർ ഇ.ഡി.യു 09.8 പെഡഗോഗിക് പ്രാക്ടീസസ് ഇൻ കൊമേഴ്സ് (ജൂൺ 2018) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി 27-ന് രാവിലെ 9.30-ന് നടക്കും.
26-ന് ക്ലാസുകൾക്ക് അവധി
രണ്ടാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 26-ന് നടക്കുന്നതിനാൽ എല്ലാ അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും 26-ന് റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ക്യാമ്പിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ.