പേരാമ്പ്ര : കേരള ഭാഗ്യക്കുറിക്ക് 28ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണസമതി പേരാമ്പ്രയിൽ പ്രകടനം നടത്തി. സംയുക്ത സമരസമതി നേതാക്കളായ പി. ദാസൻ, ഷാജു പൊൻപറ, പി.പി. ഗംഗാധരൻ, സത്യൻ കല്ലൂർ, പി.എം. ഭാസ്‌ക്കരൻ എന്നിവർ നേത്യത്വം നൽകി.