കുറ്റ്യാടി: വേളം മണിമല ചെമ്പോട് ശാഖാ മുസ്ലിം ലീഗ് സമ്മേളനം ഇന്നും നാളെയും മണിമല ശിഹാബ് തങ്ങൾ നഗറിൽ വച്ച് നടക്കും, ബൈത്തുറഹ്മയുടെ താക്കോൽദാനകർമം പാണക്കാട് അബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സി. മൊയിൻ കുട്ടി, പാറക്കൽ അബ്ദുള്ള എംഎൽഎ, കെ. പ്രവീൺ കുമാർ, അൻസാർ തിലങ്കേരി എം.സി വടകര, ആമീന ടീച്ചർ, വി.കെ അബ്ദുള്ള എന്നിവർ ചടങ്ങിൽ
സംബധിക്കുമെന്ന് ടി.പി മൊയ്തീൻ, സാജീദ് കെ.സി, മുഹമ്മദ് കെ.പി, ആസിഫ് മണിമല, സമീർ ടി.സി, അനസ് കൊല്ലിയിൽ, സമീർ പൂക്കോട്ട്, ഹുസൈൻ പി.ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.