നാദാപുരം: വളയത്ത് പ്രണവം യൂത്ത് ഡവലപ്പ്‌മെന്റ് സെന്റർ അച്ചം വീടും,വളയം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് പുരുഷ വനിത ഓപ്പൺ കേരള വോളിമേള ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ഗോകുലം ഗോപാലൻ നിർവഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. സുമതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ഡിവൈ.എസ്. പി. പ്രിൻസ് എബ്രഹാം മുഖ്യാ തിഥിതിയായി. എൻ.പി. കണ്ണൻ,പി.കെ.ശങ്കരൻ, എ. കെ.രവീന്ദ്രൻ, യു.കെ.വത്സൻ,പി.എസ്.പ്രീത, കെ.പി.പ്രദീഷ്, കെ.ടി. കുഞ്ഞിക്കണ്ണൻ, വി. പി.ശശിധരൻ, സി.കെ.ലക്ഷമണൻ, എം.നികേഷ്, മോഹനൻപാറക്കടവ്, സി.എച്ച്.ശങ്കരൻ, കെ.ചന്ദ്രൻ ,പി പി.കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. അച്ചം വീട്ടിലെ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ .രണ്ടായിരത്തി അഞ്ഞൂറോളം കാണികളെ ഉൾക്കൊള്ളാൻ പറ്റുന്ന ഗാലറിയുടെ പണി പൂർത്തിയാക്കിയിട്ടുണ്ട്.