നാദാപുരം:ചേലക്കാട് പൂശാരി മുക്കിൽ സ്റ്റീൽ ബോംബ് കണ്ടെത്തി.പൂശാരി മുക്കിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബോംബ് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കി.