നാദാപുരം: നാദാപുരം എക്‌സൈസും കുറ്റ്യാടി പൊലീസും നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ കൈവേലി, മുള്ളമ്പത്ത് ഭാഗങ്ങളിൽ സംയുക്തമായി നടത്തിയ റെയിഡിൽ കൈവേലി മുള്ളമ്പത്ത് ആനക്കുഴി വടക്കേപറമ്പത്ത് കുഞ്ഞിരാമനെ മദ്യ വിൽപ്പനക്കിടെ 9 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. നാദാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ പി.സുരേന്ദ്രനും, കുറ്റ്യാടി എസ്.എെ പി.എസ് ഹരീഷിന്റെയും നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. ഇയാൾ ഏറെ കാലമായി പ്രദേശത്ത് മദ്യവിൽപ്പന നടത്തി വരികയായിരുന്നു. സിവിൽ എക്‌സൈസ് ഓഫിസർമാരായ ഷിജിൽ കുമാർ, രാഹുൽ ആക്കിലേരി, വിജേഷ് എന്നിവർ റെയിഡിൽ പങ്കെടുത്തു.പ്രതിയെ 14 ദിവസത്തേക്ക് നാദാപുരം കോടതി റിമാന്റ് ചെയ്തു.