കുറ്റ്യാടി: കെ.എസ്.പി.ടി.എ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുത്ത കെ.കെ പാർത്ഥൻ മാസ്റ്ററെ മരുതോങ്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കെ.പി.സി.സി മെമ്പർ കെ.ടി ജയിംസ്, മണ്ഡലം പ്രസിഡന്റ് കിളയിൽ രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജമാൽ കോരംങ്കോട്ട് കെ.സി കൃഷ്ണൻ, പി കെ സുരേന്ദ്രൻ, എൻ കെ കുഞ്ഞബ്ദുള്ള, മനോജൻ, ചാലക്കണ്ടി തോമസ് കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.