കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുറ്റ്യാടി, മുള്ളൻകുന്ന്, പശുക്കടവ് റോഡിന്റെ ആധുനീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 16.70 കോടി രൂപ അനുവദിച്ചു. കുറ്റ്യാടി അങ്ങാടിയുടെ പരിസരം മുതൽ പശുക്കടവ് വരെയുള്ള പതിമൂന്ന് കിലോമീറ്റർ റോഡ് ആധുനിക രീതിയിലുള്ള ബി.എം.എസ്. ബി.സിൽ വീതി കൂട്ടുകയും പാതയുടെ ഇരുവശങ്ങളിലും ഓവ് ചാലുകൾ നിർമ്മിക്കുകയും ചെയ്യും. നാദാപുരം നിയോജക മണ്ഡലം എം.എൽ എ ഇ.കെ.വിജയൻ പൊതുമരാമത്ത് മന്ത്രി മുഖേന ബന്ധപെട്ടത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് തുക വകയിരുത്തിയത്. ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപെട്ട വൃത്തങ്ങൾ അറിയിച്ചു. മരുതോങ്കര പഞ്ചായത്തിൽ നിന്നും ആയിരക്കണക്കിന്ന് വിദ്യാർത്ഥികളും മറ്റും കുറ്റ്യാടി ഉൾപെടെയുള്ള പ്രധാന സ്ഥലങ്ങളിൽ എത്തിപെടാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. ജീപ്പ് സർവ്വീസുകളെ അധികമായി ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് സൗകര്യപ്രദമായ റോഡ് എന്നതാണ് യാഥാർത്ഥ്യമാവുന്നത്.
പടം.കുറ്റിയാടി, മുള്ളൻകുന്ന് റോഡ്‌